തിരുവനന്തപുരം: ലിറ്ററിന് 10 പൈസ കൂട്ടിയാല്‍ സമരം ചെയ്തിരുന്ന ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് പി.കെ ബഷീര്‍. പെട്രോള്‍ വില നൂറ് കടന്നിട്ടും ഒരു പ്രതിഷേധവുമില്ല, പണ്ട് നടന്ന സമരങ്ങളൊന്നും എ.എന്‍ ഷംസീറിനറിയില്ലെന്നും അദ്ദേഹത്തെ അന്ന് പെറ്റിട്ടില്ലെന്നും പി.കെ ബഷീര്‍ നിയമസഭയിൽ പറഞ്ഞു.
‘2030 ആവുമ്പോള്‍ ലീഗുണ്ടാവില്ലെന്നാണ് ഷംസീര്‍ പറയുന്നത്. 35 വര്‍ഷം ഭരിച്ച ബംഗാളില്‍ എന്താണ് സി.പി.എമ്മിന്റെ അവസ്ഥ?. ലീഗിന് പല മണ്ഡലങ്ങളിലും നാമമാത്രമായ വോട്ടുകളാണ് ലഭിച്ചത്. ഭവാനിപൂരില്‍ ആകെ നാലായിരം വോട്ടാണ് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 19 സീറ്റുകളിലും ജയിച്ചു, അന്ന് തോറ്റ പി.രാജീവും കെ.എന്‍ ബാലഗോപാലും നിയമസഭയിലേക്ക് ജയിച്ചു. ഇതൊക്കെ രാഷ്ട്രീയത്തില്‍ സാധാരണയാണ്. ഇതൊക്കെ ഗോവിന്ദന്‍ മാഷ് പാര്‍ട്ടി ക്ലാസില്‍ ഷംസീറിന് പഠിപ്പിച്ചുകൊടുക്കണം’, പി.കെ ബഷീര്‍ പറഞ്ഞു.
‘ജി.എസ്.ടി നടപ്പാക്കിയാല്‍ കേരളത്തിന് വലിയ നേട്ടമുണ്ടാവുമെന്നാണ് ഐസക് പറഞ്ഞിരുന്നത്. 5000 കോടി കേരളത്തിന് ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ ജി.എസ്.ടി നാലു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന് ഒന്നും ലഭിച്ചില്ല’, പി.കെ ബഷീർ പറഞ്ഞു.
Post Your Comments