
കൊച്ചി : കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷ. പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.
ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തുമാണ് പോലീസ് പരിശോധന ശക്തമാക്കിയത്. ഇന്ന് ഉച്ചയോടെ ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. മദ്രാസ് ടൈഗേഴ്സ് എന്ന മെയിലില്‍ നിന്നായിരുന്നു സന്ദേശം.
Post Your Comments