തിരുവനന്തപുരം : വടക്കേ ഇന്ത്യയിലെ കര്‍ഷക സമരം കൊടുമ്പിരികൊള്ളുന്നതിനിടെ കേരളത്തിലെ കര്‍ഷകരുടെ നന്മയെ കുറിച്ച് പ്രതിപാദിച്ച് സുരേഷ് ഗോപി എം.പി. പ്രധാനമന്ത്രിയുടെ സെല്‍ഫ് എംപ്ലോയ്മെന്റ് പദ്ധതി പ്രകാരം ഇടുക്കിയിലെ തേനീച്ച കര്‍ഷകരുടെ ഒരു യൂണിറ്റിന് ഒരു കോടി രൂപ കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനി കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ‘സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി ഞാന്‍ അവിടെ എത്തിയപ്പോള്‍ അവര്‍ സ്റ്റേജിലേക്ക് ഓടിക്കേറി ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രിക്കും എനിക്കുമായി ഒരു കുപ്പി തേനും ഒരു കുപ്പി തേനിന്റെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുമടങ്ങിയ പാക്കറ്റ് സമ്മാനിക്കുകയായിരുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇടുക്കിയിലെ കര്‍ഷകരുടെ കൂട്ടായ പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
Read Also : വൻ നഷ്ടം: കുരങ്ങന്മാർ തേങ്ങ എറിഞ്ഞ് ബസിന്റെ ചില്ലുകൾ തകർത്തു, വനംവകുപ്പിന്റേത് രസകരമായ പ്രതികരണം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
‘പ്രധാനമന്ത്രിയുടെ സെല്‍ഫ് എംപ്ലോയ്മെന്റ് പദ്ധതി പ്രകാരം ഇടുക്കിയിലെ തേനീച്ച കര്‍ഷകരുടെ ഒരു യൂണിറ്റിന് ഒരു കോടി രൂപ കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനി കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ നല്‍കിയിരുന്നു. ‘സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി ഞാന്‍ അവിടെ എത്തിയപ്പോള്‍ അവര്‍ സ്റ്റേജിലേക്ക് ഓടിക്കേറി ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രിക്കും എനിക്കുമായി ഒരു കുപ്പി തേനും ഒരു കുപ്പി തേനിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നമടങ്ങിയ പാക്കറ്റ് സമ്മാനിച്ചു. ഒരുപാട് സന്തോഷത്തോടെ ആ പാക്കറ്റ് എന്നില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം സ്മൃതി ജി പ്രധാനമന്ത്രിയെ ഇത് അറിയിക്കുമെന്നും ഉറപ്പ് നല്‍കി. തേന്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വലിയ മുന്നേറ്റങ്ങള്‍ ഇനി ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു’.
Post Your Comments