Latest NewsNewsKuwaitGulf

കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തത് കർശനമായും നടപ്പിലാക്കും 

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് കുവൈറ്റ് ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്‌തിരിക്കുന്നത്‌

കുവൈറ്റ് സിറ്റി : ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷാ നടപടികൾ ഉറപ്പ് വരുത്തുന്ന രീതിയിലാണ് ഈ നിയമങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഇതിനാൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് കുവൈറ്റ് ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്‌തിരിക്കുന്നത്‌. ഈ പുതിയ നിയമ പ്രകാരം ട്രാഫിക് നിയമലംഘനങ്ങൾക്ക് 15 മുതൽ 10000 ദിനാർ വരെ പിഴചുമത്തുന്നതിനും, ഗുരുതരമായ നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷ ചുമത്തുന്നതിനും ഉൾപ്പടെയുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഏപ്രിൽ 22 മുതൽ രാജ്യത്ത് വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകിയിട്ടുണ്ട്. ഇത് പ്രകാരം റോഡുകളിൽ 12 തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിന് കുവൈറ്റിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.

ഈ പുതിയ നിയമപ്രകാരം കുവൈറ്റ് പോലീസ് സേനയിലെ മുഴുവൻ അംഗങ്ങൾക്കും ഇത്തരം നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button