NattuvarthaYouthLatest NewsKeralaMenNewsIndiaWomenFashionBeauty & StyleLife StyleFood & CookeryHealth & Fitness

മുടി കൊഴിച്ചിലുണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക

മനുഷ്യനെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. ഇതിന് ഏറ്റവും വലിയ കാരണക്കാർ നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങൾ തന്നെയാണ്. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഓയില്‍ ചേര്‍ത്തുണ്ടാകുന്ന പലഹാരങ്ങളും ആഹാരങ്ങളും അമിതമായി കഴിക്കാതിരിക്കുകയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഒരു മാർഗ്ഗം.

Also Read:കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയര്‍ന്ന എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം

കൃത്രിമമായ നിറങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും, പ്രൊസസ്ഡ് ഭക്ഷണങ്ങളും, കെമിക്കല്‍ അടങ്ങിയ ഭക്ഷണങ്ങളും, സള്‍ഫൈറ്റ് അടങ്ങിയവയും പൂർണ്ണമായും ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ഈ ഭക്ഷണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിന് യാതൊരുവിധ ഉപകാരവും ലഭിക്കുന്നില്ല. മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണമായി വിദഗ്ധർ പറയുന്നത് അമിത മദ്യപാനമാണ്. മദ്യം അമിതമായി ശരീരത്തിലെത്തുന്നത് ശരീരത്തിലെ സിങ്ക് ഇല്ലാതാക്കാം. ഇതോടെ മുടികൊഴിച്ചിൽ പതിവാകുമെന്നും കണ്ടെത്തൽ ഉണ്ട്.

കഫീന്‍ അടങ്ങിയ ചായയും മുടിക്ക് നല്ലതല്ല. അമിതമായി ചായ കുടിക്കുന്നത് സ്ട്രെസ്സിന്റെ അളവ് കൂട്ടുമെന്നാണ് പറയുന്നത്. എന്നാല്‍ ചായപ്പൊടി തലയോട്ടില്‍ തേക്കുന്നത് മുടി വളരാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിര്‍ത്തണം. കേക്ക്, ബിസ്‌കറ്റ്, മധുരപലഹാരങ്ങള്‍ എന്നിവയൊക്കെ ഉദാഹരമാണ്. ഇതില്‍ ഫൈബര്‍ ഒട്ടും ഇല്ല. പഞ്ചസാര സ്ട്രെസ്സ് കൂട്ടാന്‍ കാരണമാക്കുമെന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ മുടി കൊഴിച്ചിലിന് കാരണമാകാം.

മുടികൊഴിച്ചിൽ നമുക്ക് തന്നെ തടയാവുന്ന ഒന്നാണ്. ജീവിതരീതികളും, ഭക്ഷണവുമെല്ലാം നിയന്ത്രിച്ചാൽ നമുക്കും നല്ല കരുതുള്ള മുടി സ്വന്തമാക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button