തിരുവനന്തപുരം: സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കൾ. കയ്യിൽ പണമില്ലെങ്കിൽ അത് സർക്കാർ തുറന്നു പറയണമെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. ക്ലിഫ് ഹൗസിലെ നീന്തൽക്കുളം ജനം കയ്യേറുന്നത് നാണക്കേടാണെന്നും, കേരളം പുതിയ ശ്രീലങ്കയാക്കാൻ കൂട്ട് നിൽക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
Also Read:ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി : മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു
‘ജനകീയാസൂത്രണത്തിന്റെ 25-ാം വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് നോക്കുകുത്തിയാക്കുകയാണ്. ബഡ്‌ജറ്റ് അനുവദിച്ച തുക രണ്ട് ഉത്തരവിലൂടെ തിരികെ പിടിച്ചു. സാമ്പത്തിക വര്‍ഷം മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അന്തിമ അംഗീകാരം ആയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ അപമാനിതരാക്കുന്നു. സര്‍ക്കാര്‍ ഉത്തരവിനെ വിശ്വസിച്ച് തയാറാക്കിയ പദ്ധതി പിന്‍വലിക്കേണ്ടി വരുന്നു. ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം ജനം കയ്യേറുന്ന അവസ്ഥ ഉണ്ടായാല്‍ അത് നാണക്കേടാണ്. സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ലെങ്കില്‍ അത് പുറത്ത് പറയണം. കേരളം ശ്രീലങ്ക ആകാതിരിക്കാന്‍ നമുക്ക് കൂട്ടായി ചര്‍ച്ച ചെയ്യാം’, നജീബ് കാന്തപുരം പറഞ്ഞു.
അതേസമയം, പദ്ധതി പ്രവര്‍ത്തനം തുടങ്ങാന്‍ സ്വാഭാവികമായി കാലതാമസമുണ്ടായെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അംഗീകരിച്ചു. മുൻപും ഇത്തരത്തില്‍ കാലതാമസം ഉണ്ടായിട്ടുണ്ടെന്നും, തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ്ണ പദ്ധതി സമര്‍പ്പിച്ച് തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments