പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ്സിൽ കടത്തിക്കൊണ്ടുപോയ കേസിൽ ഡ്രൈവര്‍ അറസ്റ്റില്‍. ആങ്ങമൂഴി- പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അരിയ്ക്കക്കാവ് സ്വദേശി ഷിബിനാണ് (38) മൂഴിയാര്‍ പൊലീസിന്റെ പിടിയിലായത്.
Also Read:‘ശ്രദ്ധേയരായ സഖാക്കൾ മാതൃകാപരമായി ഒരുമിച്ച് ചേരുന്നു’: കൊച്ചി മേയറുടെ വിവാഹാശംസ
ആങ്ങമൂഴിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോകുന്ന ബസ്സിൽ തിങ്കളാഴ്ച വെളുപ്പിനാണ് പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോയത്. രാവിലെ 6 മണിക്ക് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ വിളിച്ച് ബസ് ഡ്രൈവര്‍ക്കൊപ്പം പോകുകയാണെന്ന് പറഞ്ഞെന്നും, വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ ഷിബിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും കാണിച്ച് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബസ് യുവാവ് പത്തനംതിട്ട സ്വകാര്യ ബസ് ടെര്‍മിനലില്‍ ഉപേക്ഷിച്ച ശേഷം ജില്ലയിലെ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന്, പെണ്‍കുട്ടിയുമായി സംസ്ഥാനം വിടാൻ ഒരുക്കങ്ങൾ നടത്തിയ പ്രതിയെ പൊലീസ് റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും നിരീക്ഷണത്തിലാക്കിയതിന് ശേഷം പിടികൂടുകയായിരുന്നു.
Post Your Comments