KeralaLatest NewsNews

‘നാം ഒന്ന് നമുക്ക് നൂറ്’: നിയന്ത്രിക്കാനാവാതെ ജനസംഖ്യ, 2023 ൽ ഇന്ത്യ ചൈനയെ വരെ മറികടക്കുമെന്ന് യുഎന്‍

ന്യൂഡൽഹി: ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണാതീതമായി വർദ്ധിക്കുന്നുവെന്ന് യുഎന്‍ റിപ്പോർട്ട്‌. 2023 ൽ ചൈനയെ വരെ മറികടക്കുമെന്നാണ് നിലവിലെ സ്ഥിതികൾ സൂചിപ്പിക്കുന്നതെന്നും, ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read:ജിംനേഷ്യം നടത്തിപ്പിന് ഇനി ലൈസൻസ് നിർബദ്ധം: ഉത്തരവുമായി ഹൈക്കോടതി

ഇന്ത്യയിലെ ജനസംഖ്യ അതിവേഗമാണ് വളരുന്നതെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിൽ 2022 നവംബര്‍ പകുതിയോടെ ലോകജനസംഖ്യ എട്ട് ബില്യണ്‍ ആകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

‘2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 141 കോടിയാണ്. ചൈനയില്‍ 142 കോടിയും. 2023ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടക്കുന്ന ഇന്ത്യയില്‍, 2050 ആകുമ്പോള്‍ 160 കോടി ആളുകള്‍ ഉണ്ടാകും. ചൈനയിലെ ജനസംഖ്യ ഈ സമയം 131 കോടിയായി കുറയും. 2080 ല്‍ ജനസംഖ്യ ഏകദേശം ആയിരം കോടി കടക്കും. 2100 വരെ ആ നിലയില്‍ തന്നെ ജനസംഖ്യ കണക്കുകള്‍ തുടരും’, റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button