മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയര്‍ന്ന മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ മൊഴി നല്‍കിയവരെയുള്‍പ്പെടെ 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
കുഞ്ഞാലിക്കുട്ടിക്കും മകന്‍ ആഷിഖും 1021 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്ന് ആരോപിച്ചായിരുന്നു കെ.ടി ജലീല്‍ എംഎല്‍എ അന്വേഷണം ആവശ്യപ്പെട്ടത്. 257 കസ്റ്റമര്‍ ഐഡികളില്‍ നിന്നായി 800ല്‍ പരം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി കള്ള പണം വെളുപ്പിച്ചതായാണ് ആരോപണം. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് വിദേശനാണയ ചട്ടം ലംഘിച്ച് ബാങ്കില്‍ മൂന്ന് കോടി രൂപ നിക്ഷേപം നടത്തിയതായും ആരോപണമുണ്ട്.
ബാങ്ക് സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ അനുയായിയുമായ ഹരികുമാറാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. ബാങ്കിലെ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറില്‍ നിന്ന് കസ്റ്റമര്‍ മേല്‍വിലാസങ്ങള്‍ വ്യാപകമായി മായ്ച്ചു കളഞ്ഞ് കൃത്രിമം നടത്തിയതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാങ്കിലെ 12 ജീവനക്കാരുടെ പേരില്‍ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപം ഉള്ളതായും അന്വേഷണ റിപ്പോര്‍ട്ട്.
Post Your Comments