മുടികൊഴിച്ചില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ഭക്ഷണ ശീലങ്ങള്‍ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്ന ഒന്നിലധികം ഭക്ഷണങ്ങളുണ്ട്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് താഴേ പറയുന്നത്…
ഒന്ന്…
ഭക്ഷണത്തിലെ ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആളുകള്‍ കഴിക്കുന്ന ഏറ്റവും സാധാരണമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പല മത്സ്യങ്ങളും പ്രത്യേകിച്ച് മെര്‍ക്കുറി സമ്പുഷ്ടമാണ്. മത്സ്യം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് സാല്‍മണ്‍ മത്സ്യമോ ചെമ്മീനോ കഴിക്കാം. കാരണം അവയില്‍ മെര്‍ക്കുറിയുടെ അളവ് കുറവാണ്.
രണ്ട്…
പഞ്ചസാര മുടിക്ക് നല്ലതല്ല. പഞ്ചസാര മുടിയുടെ ഗുണനിലവാരം മോശമാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. അതായത് ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. കാന്‍ഡി, കുക്കികള്‍, കേക്കുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.
മൂന്ന്…
ഫ്രൈ, ബര്‍ഗര്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡ് മുടി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. വറുത്ത ഭക്ഷണങ്ങളില്‍ അമിതമായ സെബം, എണ്ണ ഗ്രന്ഥികള്‍ എന്നിവയുണ്ട്. ഇത് മുടിക്ക് നല്ലതല്ല.
നാല്…
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ വളരെ ജനപ്രിയമാണ്‍. പക്ഷേ അവ മുടിക്ക് വളരെ ദോഷകരമാണ്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിക്കുമ്പോള്‍ ഇവ ശരീരത്തിലെ ഇന്‍സുലിനുമായി ഇടപഴകുന്നു. ഇത് പഞ്ചസാരയോട് പ്രതികരിക്കുന്നില്ല. ഇത് ഒടുവില്‍ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുന്നു. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.
അഞ്ച്…
പാലുല്‍പ്പന്നങ്ങള്‍ നമ്മള്‍ എല്ലാവരും ഉപയോ?ഗിച്ച് വരുന്നു. പാലുല്‍പ്പന്നങ്ങള്‍ പല തരത്തില്‍ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ അവ പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകാം. കാരണം പാലുല്‍പ്പന്നങ്ങളില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കും ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു.
ആറ്…
ചുവന്ന മാംസം ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. ചുവന്ന മാംസം സെബം, ഓയില്‍ ഗ്രന്ഥികള്‍ എന്നിവയുടെ അമിത പ്രവര്‍ത്തനത്തിന് കാരണമാകുന്നു. ഇത് മുടി കൊഴിച്ചിലുണ്ടാക്കാം.
Post Your Comments