
തിരുവനന്തപുരം: യുഎഇയില്‍ നിന്നും കേരളത്തിലെത്തിയ യുവാവിന് മങ്കി പോക്സ് ബാധയുണ്ടെന്ന സംശയം പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ്. നാല് ദിവസം മുന്‍പ് നാട്ടിലെത്തിയ യുവാവ് യുഎഇയില്‍ മങ്കി പോക്സ് ബാധ സ്ഥിരീകരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയിരുന്നു എന്ന വിവരം ലഭിച്ചതോടെയാണ് ആരോഗ്യ വകുപ്പ് യുവാവിനെ പരിശോധിക്കാൻ തീരുമാനിച്ചത്.
‘പ്രാഥമിക പരിശോധനയില്‍ മങ്കി പോക്സ് ആണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തത്. രോഗിയുടെ സാംപിള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടും. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്’, ആരോഗ്യമന്ത്രി അറിയിച്ചു.
‘മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുള്ള രോഗമാണ് മങ്കി പോക്സ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മങ്കി പോക്സ് ബാധിതരില്‍ മരണനിരക്ക് വളരെ കുറവാണ്. അപകട സാധ്യത അധികമില്ല. വളരെ അടുത്ത ആളുകളുമായി കോണ്‍ടാക്‌ട് ഉണ്ടെങ്കില്‍ മാത്രമേ ഈ രോഗം പടരുകയുള്ളൂ’, മന്ത്രി വിശീദകരിച്ചു.
Post Your Comments