MalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadKeralaNattuvarthaUSALatest NewsNewsIndiaEuropeInternationalUK

നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ

തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റ് ആയിട്ടാണ് ഈ വാർത്ത പ്രചരിച്ചു തുടങ്ങിയത്. വാർത്തയിൽ നാർക്കോ ജിഹാദ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്.

Also Read:ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

അറേബ്യൻ ഇംഗ്ലീഷ് ചാനൽ പുറത്തു വിട്ട ഈ വാർത്തകൾ ധാരാളം മലയാളികളാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. നാർക്കോട്ടിക് ജിഹാദ് എന്ന് കേട്ടിട്ട് പോലുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഇതോടെ പ്രതിഷേധം ശക്തമായിരിക്കുന്നത്.

വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഈ റിപ്പോർട്ടിൽ നാർകോട്ടിക് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ലഹരി മാഫിയയുടെ യഥാർത്ഥ ലക്ഷ്യവും കള്ളപ്പണത്തിന്റെ വിനിമയവുമെല്ലാം വാർത്തയിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്.

അതേസമയം, വാർത്ത പുറത്തു വന്നതോടെ വലിയ പ്രതിഷേധമാണ് നാർക്കോട്ടിക് ജിഹാദ് ഇല്ലെന്നു വാദിച്ച പ്രമുഖർക്കെതിരെ സോഷ്യൽ മീഡിയയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാലാ ബിഷപ്പ് ആണ് ശരിയെന്നും, ഈ വീഡിയോ മുഖ്യമന്ത്രിയെ കാണിക്കൂ എന്നുമൊക്കെയുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button