
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024 -25 അധ്യായന വര്‍ഷവും കര്‍ശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ് കുമാര്‍ അംഗം ഡോ.വില്‍സണ്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: ബാഹ്യ സമ്മർദ്ദമുണ്ടായതായി ആരോപണം : ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു
ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണല്‍ ഓഫീസര്‍മാരും ചെയര്‍മാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.
ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതല്‍ 10. 30 വരെ എന്നത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോര്‍ട്ടു നല്‍കണമെന്നാണ് നിര്‍ദേശം.
Post Your Comments