സ്ഥാനാർഥി പ്രഖ്യാപനത്തോടെ ചൂട് പിടിച്ചിരിക്കുകയാണ് മഞ്ചേശ്വരത്ത്.
ഒന്നിനൊന്നു മികച്ച സ്ഥാനാർഥികളെ എന്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ നേരിടുമെന്നത് തന്നെയാണ് മഞ്ചേശ്വരത്തെ മത്സരം കടുപ്പിക്കുന്നത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്ത് ആദ്യം തീരുമാനിച്ച സ്ഥാനാര്‍ഥി ജില്ല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്. സി.പി.എം പ്രഖ്യാപിച്ചതാകട്ടെ ജില്ല സെക്രട്ടേറിയറ്റ് അംഗം മഞ്ചേശ്വരത്തുകാരന്‍ കെ.ആര്. ജയാനന്ദ. മഞ്ചേശ്വരത്തിെന്റ മണ്ണില്‍ നിന്നുതന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.കെ.എം. അഷ്റഫും പ്രഖ്യാപിക്കപ്പെട്ടു. പേര് വന്നതിനു തൊട്ടുപിന്നാലെ ജയാനന്ദക്കെതിരെ പാര്‍ട്ടി അനുഭാവികളുടേതെന്ന പേരില്‍ പോസ്റ്റര്‍ വന്നു.
ഉടന്‍ സി.പി.എം യോഗം ചേര്‍ന്ന് മണ്ഡലത്തിനു പുറത്തുനിന്ന് സി.പി.എം ജില്ല കമ്മിറ്റിയംഗം വി.വി. രമേശന്റെ പേര് പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി ശ്രീകാന്തിനെ പിന്‍വലിച്ചു. കോന്നിയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് ഹെലികോപ്ടറില്‍ വന്നിറങ്ങി. മഞ്ചേശ്വരം ചൂടുപിടിക്കാന്‍ ഇൗ സമാരംഭ ചടങ്ങുകള്തന്നെ ധാരാളം. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ അണികള്‍ ഇതിെന്റ അന്തര്‍ധാരകളുടെ അന്വേഷണത്തിലാണ്. അയഞ്ഞ ത്രികോണ മത്സരത്തിലേക്ക് പോയിരുന്ന മണ്ഡലം സ്ഥാനാര്‍ഥികളുടെ പേരുവന്നപ്പോഴാണ് തിളച്ചുതുടങ്ങിയത്. മണ്ഡലത്തിനു പുറെത്ത പ്രഗത്ഭരെ രംഗത്തിറക്കിയിരുന്ന ലീഗ് ഇത്തവണ മണ്ഡലത്തിലെ തന്നെ എ.കെ.എം. അഷ്റഫിനു ടിക്കറ്റ് നല്കി. 2016ല്‍ പി.ബി. അബ്ദുറസാഖ് നേടിയ 89 വോട്ട് ഭൂരിപക്ഷമല്ല, ഉപതെരഞ്ഞെടുപ്പിലെ 7923 വോട്ടിെന്റ ഭൂരിപക്ഷവും ലോക്സഭയില്‍ മഞ്ചേശ്വരത്ത് ലഭിച്ച 11,113 വോട്ടിെന്റ ഭൂരിപക്ഷവുമാണ് യു.ഡി.എഫ് ബലം. എന്നും ജില്ലയിലെ ‘തെക്കരെ’ മാത്രം വിജയിപ്പിച്ച ലീഗ് അണികള്‍ക്ക് സ്വന്തക്കാരനെ കിട്ടിയ ആവേശമാണ്. ഉപതെരഞ്ഞെടുപ്പിലൂടെ വന്ന മുന്‍ എം.എല്‍.എ എം.സി. ഖമറുദ്ദീെന്റ കേസ് യു.ഡി.എഫിനെതിരെ പ്രചാരണരംഗത്തുണ്ടാകും.
പ്രതീക്ഷ നഷ്ടപ്പെട്ട് കളംവിട്ട കെ. സുരേന്ദ്രന്റെ മൂന്നാം അങ്കത്തിനുള്ള തിരിച്ചുവരവാണ് മഞ്ചേശ്വരത്തെ ശ്രദ്ധേയമാക്കുന്നത്. കൂടെ കര്‍ണാടക, കേന്ദ്ര ഭരണങ്ങള്‍ തുണയാകുമോയെന്നതും കണ്ടറിയണം. ഭാഷാന്യൂനപക്ഷ വിഭാഗത്തിലെ സ്ഥാനാര്‍ഥിയെ പോസ്റ്ററിെന്റ പേരില്‍ പിന്‍വലിച്ചത് എല്‍.ഡി.എഫിനു വിനയാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ ക്ഷീണം യു.ഡി.എഫിനും അതിലെ നേട്ടം എല്‍.ഡി.എഫിനുമുണ്ട്. പിന്നെ, കെ. സുരേന്ദ്രന് ആരെ വിശ്വസിച്ചാണ് വീണ്ടും മത്സരിക്കുന്നതെന്നത് ചോദ്യമാണ്. ബി.ജെ.പി യുടെ സംഘടനാശേഷി സംസ്ഥാന പ്രസിഡന്റിനുവേണ്ടി ഒരിക്കല്‍ക്കൂടി മഞ്ചേശ്വരത്തേക്ക് കൊണ്ടുവരുകയാണ്. എന്ത് തന്നെയായാലും ഈ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഒരു നല്ല മത്സരം തന്നെ പ്രതീക്ഷിക്കാമെന്ന് ഉറപ്പാണ്
Post Your Comments