
റിയാദ് : സൗദിയിലെ റിയാദിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുളള വിമാനസർവീസുകൾ ആരംഭിച്ചതായി സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് അറിയിച്ചു. ഏപ്രിൽ 10 മുതലാണ് ഈ റൂട്ടിൽ ഫ്ലൈനാസ് വിമാനസർവീസുകൾ ആരംഭിച്ചത്.
റിയാദിൽ നിന്ന് അബുദാബിയിലേക്ക് ആഴ്ച തോറും നേരിട്ടുള്ള മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുന്നത്. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അബുദാബിയിലെ ഷെയ്ഖ് സായിദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കാണ് ഈ സർവീസുകൾ. ചൊവ്വ, വ്യാഴം, ഞായർ എന്നീ ദിനങ്ങളിലാണ് ഫ്ലൈനാസ് ഈ വിമാനസർവീസുകൾ നടത്തുന്നത്.
Post Your Comments