യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തയാറാക്കിയ വിവാദ ശബരിമല പരസ്യത്തിനെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഇത്രയും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ് എന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ചരിത്രമെല്ലാം മറന്ന് കൊണ്ട് കോൺഗ്രസിനെ പോലെയൊരു പാർട്ടി, ഈ തെരഞ്ഞെടുപ്പിൽ എത്രമാത്രം അധഃപതിച്ചതിൻ്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ പുറത്തിറക്കിയതെന്ന് വ്യക്തമാണെന്ന് ബിന്ദു അമ്മിണി പറയുന്നു. ബിന്ദു അമ്മിണിയുടെ ആരോപണങ്ങളിങ്ങനെ:
Also Read:“ഇല്ല.. ഇല്ല.. ഇല്ല..” ഇമ്പോസിഷൻ അല്ല, കുമ്മനത്തിന്റെ നാമനിർദ്ദേശ പത്രിക ആണ്
‘യു ഡി എഫിൻ്റെ ഇലക്ഷൻ പ്രൊമോഷൻ വീഡിയോ കണ്ടു, ഇതിൽ കൂടുതലൊന്നും സത്യത്തിൽ യു ഡി എഫിൽ നിന്നും പ്രതീക്ഷിക്കാനില്ല എന്നതാണ് വാസ്തവം. ഈ വീഡിയോ കണ്ടിട്ട് വലിയ അത്ഭുതം ഒന്നും തോന്നിയിട്ടില്ല. ഇത്തരം നിലപാടുള്ള ഒരു പാർട്ടിക്ക് വേണ്ടിയാണല്ലോ ചിലരൊക്കെ തലമൊട്ടയടിച്ച് സീറ്റിന് വേണ്ടി പുറകേ നടക്കുന്നതെന്ന പരിതാപകരമായ അവസ്ഥ. കേരളം നിരവധി നവോത്ഥാന പ്രക്ഷോഭങ്ങളിലൂടെ കടന്ന് പോകുന്ന ഒരു സംസ്ഥാനമാണ്. ചരിത്രക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. എന്നേക്കാൾ കൂടുതൽ ചരിത്രമറിയാവുന്നവരാണ് എല്ലാവരും. ചരിത്രമെല്ലാം മറന്ന് കൊണ്ട് കോൺഗ്രസിനെ പോലെയൊരു പാർട്ടി, ഈ തെരഞ്ഞെടുപ്പിൽ എത്രമാത്രം അധഃപതിച്ചതിൻ്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ എന്ന് വ്യക്തമാണ്.’
‘ഇത്രയും സ്ത്രീവിരുദ്ധമായിട്ടുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ കണ്ടിട്ടില്ല. കോൺഗ്രസിൻ്റെ തന്നെ കുഴിതോണ്ടാൻ സഹായിക്കുന്ന ഒരു വീഡിയോ ആണ് അത്. ബിജെപി പോലും ഇത്തരത്തിൽ ചെയ്തിട്ടില്ല. ബിജെപിയായിരുന്നു ഇത്തരമൊരു വീഡിയോ ഉണ്ടാക്കിയതെങ്കിൽ നമുക്ക് അതിൽ അത്ഭുതപ്പെടാനില്ല. ബിജെപിയേക്കാളും വലിയ തീവ്രഹിന്ദുത്വ നിലപാട് ഉള്ളവരാണ് ഞങ്ങളെന്നാണ് ഇതിലൂടെ കോൺഗ്രസ് പറയുന്നത്. ഇന്ത്യയിൽ സംഘപരിവാറിനെയാണ് പ്രതിരോധിക്കേണ്ടത്. സംഘപരിവാറിനെ പ്രതിരോധിക്കാൻ കോൺഗ്രസുമായി ഐക്യപ്പെട്ട് ഒന്നിച്ച് നിൽക്കണം എന്ന നിലപാടായിരുന്നു എനിക്ക്. ആ പ്രതീക്ഷ പോലും തകർന്നിരിക്കുന്നത്.’- ബിന്ദു അമ്മിണി പറയുന്നു.
Post Your Comments