തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ എൽ.ഡി. എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ആദ്യയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എൽ.ഡി.എഫ്. തീരുമാനിച്ചിരിക്കുന്നത്.
കെ റെയിൽ ബാധിത പ്രദേശങ്ങളില്‍ പദ്ധതിക്കെതിരെയുള്ള എതിര്‍പ്പുകളില്‍ നിന്നും ജനങ്ങൾ പിന്മാറാത്ത
സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടികളുമായി എൽ.ഡി.എഫ് ഇറങ്ങുന്നത്.
പാർട്ടി കോണ്‍ഗ്രസ് കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി.പി.ഐ.എം. നേരത്തെ തീരുമാനിച്ചിരുന്നു. പാർട്ടി കോണ്‍ഗ്രസ് പൂർത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികൾക്ക് എൽ.ഡി.എഫ്. തുടക്കമിടുക .
Post Your Comments