തിരുവനന്തപുരം: എല്‍ ഡി എഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മഞ്ചേശ്വരം,കാസര്‍കോട്, പാലക്കാട് മണ്ഡലങ്ങളില്‍ പാർട്ടിയ്ക്ക് സംഭവിച്ച അപചയത്തെ ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ ഭീതിയോടെയാണ് സി പി എം നോക്കിക്കാണുന്നത്. ഭരണനേട്ടമുണ്ടായെങ്കിലും മറ്റു തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സി പി എമ്മിന് ചിലയിടങ്ങളിൽ പൂർണ്ണമായും സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം തന്നെ ബി ജെ പി യുടെ ശക്തി കേന്ദ്രങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി സി പി എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും ചേരും. തിരഞ്ഞെടുപ്പില്‍ സംഘടനരംഗത്തുണ്ടായ വീഴ്‌ച പരിശോധിച്ച് സി പി എം സംസ്ഥാനസെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സമതി ഇന്ന് പരിഗണിക്കും.
Also Read:വിസ്മയ കേസ് : പ്രതി കിരണ്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
പ്രമുഖ നേതാക്കള്‍ മത്സരിച്ച നെന്മാറ,ഒറ്റപ്പാലം,അരുവിക്കര,അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളില്‍ വിജയിച്ചെങ്കിലും വീഴ്‌ചയുണ്ടായെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. അമ്പലപ്പുഴയിലെ വീഴ്‌ചയില്‍ ജി സുധാകരനെതിരെ ജില്ലാകമ്മിറ്റിയല്‍ കടുത്ത വിമര്‍ശനം ഉണ്ടായെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശനമില്ല.
വോട്ടുകളുടെ കുറവ് പരിശോധിക്കാനും മണ്ഡലത്തിലെ വീഴ്‌ചകള്‍ പരിശോധിക്കാനും കമ്മീഷനെ വയ്‌ക്കാന്‍ സാധ്യതയുണ്ടെന്നാണ് സി പി എം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുണ്ടറ,പാല,തൃപ്പൂണിത്തുറ,കല്‍പ്പറ്റ മണ്ഡലങ്ങളിലെ പരാജയ കാരണം സംഘടനാ വീഴ്‌ചയാണെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. പാലായിലും കല്‍പ്പറ്റയിലും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. 99 ന്റെ തിളക്കത്തിൽ ഭരണത്തിൽ ഇരിക്കുമ്പോഴും ബി ജെ പി ഒരു പ്രതിപക്ഷമായി മാറുന്നതിനെ ഭീതിയോടെയാണ് സി പി എം കാണുന്നത്.
Post Your Comments