തിരുവനന്തപുരം: എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച പോസ്റ്റ് പോള്‍ സര്‍വ്വേഫലങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ യുഡിഎഫ് വിരുദ്ധതയാണ് സര്‍വ്വേഫലങ്ങളില്‍ കണ്ടത്. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സര്‍വ്വേകള്‍ ശാസ്ത്രീയമല്ല. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പമുണ്ട്. വോട്ടെണ്ണലില്‍ ജാഗ്രത പാലിക്കണം. തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ട്. സ്ഥാനാര്‍ഥികള്‍ അവിടെ പൂര്‍ണമായി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടത് മുന്നണിക്ക് മേല്‍ക്കൈ പ്രവചിച്ച ഏഷ്യാനെറ്റ് നൂസ് സിഫോര്‍ സര്‍വേ ഫലം തളളി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
വടക്കാഞ്ചേരിയില്‍ യുഡിഎഫ് വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര പ്രതികരിച്ചു. മണ്ഡലത്തില്‍ കടുത്ത മത്സരമാണെന്നത് സമ്മതിക്കുന്നു. എങ്കിലും അന്തിമ ഫലം തനിക്ക് അനുകൂലമാവുമെന്നും അനില്‍ അക്കര പറഞ്ഞു. ലൈഫ് മിഷന്‍ വിവാദം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി നേരിയ മേല്‍ക്കൈ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ പോസ്റ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. ഇത് തള്ളിയ അനില്‍ അക്കരെ അന്തിമ ഫലം വരുമ്ബോള്‍ തനിക്ക് അനുകൂലമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
കഴക്കൂട്ടത്ത് എന്‍ഡിഎയ്ക്കും പിന്നില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ് എസ് ലാല്‍ തള്ളി. വിജയ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് കഴക്കൂട്ടത്ത് മത്സരിച്ചതെന്നും താന്‍ മൂന്നാം സ്ഥാനത്ത് പോകുമെന്നത് ഒക്കെ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments