Latest NewsKeralaNews

ഉമ്മൻ ചാണ്ടി ഔട്ട്, മുഖ്യമന്ത്രിക്കസേരയിലേക്ക് ചെന്നിത്തല; ഭരണമുറപ്പിച്ച കോൺഗ്രസ്സിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ

തിരുവനന്തപുരം: ഭരണം കിട്ടുമെന്ന ആത്മവിശ്വാസത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച്‌ ഗൗരവമായ ചര്‍ച്ചയിലേക്ക് കടന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് തനിച്ച്‌ 50ലേറെ സീറ്റ് ലഭിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. ഇത്തവണ മന്ത്രിസഭയില്‍ പുതുമുഖങ്ങളെയും കഴിവുള്ള യുവാക്കളെയും ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിക്ക് പകരം രമേശ് ചെന്നിത്തല വരുമെന്ന് കണക്കാക്കപ്പെടുന്ന പശ്ചാലത്തത്തില്‍ എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കും കൂടി വിശ്വസ്തനായ കെ മുരളീധരന്‍ മന്ത്രിസഭയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. നേമത്തുനിന്നു വിജയിയാല്‍ മുരളിയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ല.
ആഭ്യന്തരമോ, ധനകാര്യമോ ആകും മുരളിക്ക് ലഭിക്കുക.

Also Read:സമ്പൂർണ്ണ വാക്‌സിനേഷന്‍ വിജയം; രോഗവ്യാപനം കുറഞ്ഞതോടെ ഇസ്രായേലില്‍ ഇളവുകൾ പ്രഖ്യാപിച്ചു

അതിനിടെ പത്മജ വിജയിച്ചാല്‍ അവരെ മന്ത്രിയാക്കി മുരളീധരന്‍്റെ വരവ് തടയണമെന്ന ചിന്തയുള്ള നേതാക്കളും ഉണ്ട്. എ ഗ്രൂപ്പില്‍ നിന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്ബില്‍, പിസി വിഷ്ണുനാഥ്, കെ ശിവദാസന്‍ നായര്‍ എന്നിവരാണ് മന്ത്രി സ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കുന്നവര്‍. പിടി തോമസും മന്ത്രിയാകും.
ഐ ഗ്രൂപ്പ് ആകട്ടെ വിഡി സതീശന്‍, ജോസഫ് വാഴയ്ക്കന്‍, ഷാനിമോള്‍ ഉസ്മാന്‍, കെഎസ് ശബരിനാഥന്‍, ബിന്ദു കൃഷ്ണ എന്നിവരെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സതീശന് പ്രധാനപ്പെട്ട വകുപ്പുകള്‍ തന്നെ നല്‍കണമെന്നാണ് ആവശ്യം. വനിതാ പ്രാതിനിധ്യം ഇത്തവണ മന്ത്രിസഭയില്‍ കൂടാനാണ് സാധ്യത. അതേ സമയം മന്ത്രിസഭയില്‍ ഹൈക്കമാന്‍ഡ് പട്ടികയില്‍ നിന്നുള്ള ചിലരും ഇടം പിടിക്കും. നല്ല പ്രതിച്ഛായ ഉള്ളവരെ മാത്രമെ മന്ത്രിയാക്കാന്‍ അനുവദിക്കൂ എന്ന് ഹൈക്കമാന്‍ഡ് പ്രത്യേകം നിര്‍ദ്ദേശിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button