Latest NewsNewsInternational

അപ്പാര്‍ട്മെന്റില്‍ നിന്നും താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം : മൃതദേഹം കാണപ്പെട്ടത് നഗ്‌നമായി

ക്വാലലംപുര്‍ : അപ്പാര്‍ട്‌മെന്റില്‍ നിന്നും താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം . മൃതദേഹം കാണപ്പെട്ടത് നഗ്നമായി. ക്വാലാലംപുരിലാണ് സംഭവം. അപ്പാര്‍ട്‌മെന്റില്‍ നിന്നും നഗ്‌നയായി താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം കൊലപാതമാണെന്നാണ് മലേഷ്യന്‍ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡച്ച് മോഡലായ ഇവാന സ്മിത്ത് എന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. 2017 ഡിസംബറില്‍ അപ്പാര്‍ട്‌മെന്റിന്റെ 20 -ാം നിലയില്‍ നിന്നും താഴെക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു. അപകട മരണമെന്ന നിലയിലായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്.

Read Also : കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച മോഡലിന്റെ മൃതദേഹം കണ്ടെടുത്തു: സുഹൃത്ത് അറസറ്റില്‍

ഇവാനയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന െപാലീസ് നിഗമനത്തെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതോടെ പുനരന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ ഇവാന വീഴുന്നതിനു മുന്‍പ് ബലപ്രയോഗം നടന്നതായി പൊലീസ് കണ്ടെത്തി. ഇവാന ബലാത്സംഗത്തിനിരയായതായി തെളിഞ്ഞതോടെ കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

യുഎസ് പൗരനായ സ്മിത്തും (18) കസഖ്സ്ഥാന്‍കാരിയായ ഭാര്യയും ചേര്‍ന്ന് ഇവാനയെ ബലാത്സംഗത്തിനിരയാക്കിയെന്നും പ്രതികള്‍ അമിതമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും മലേഷ്യന്‍ പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button