
ചെന്നൈ : തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തിരുപ്പൂര്‍ പല്ലടത്ത് ഇതര ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ സഹോദരന്‍ തലയ്ക്കടിച്ച് കൊന്നു. വിദ്യ (22)ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ആരും അറിയാതെ യുവതിയുടെ മൃതദേഹം മറവു ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ കാമുകന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. വിദ്യയുടെ കുടുംബത്തെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ സഹോദരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments