
മലപ്പുറം: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒളവട്ടൂർ സ്വദേശിനി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് അൻവർ അറസ്റ്റിലായത്. മലപ്പുറം കോണമ്പാറ സ്വദേശിയാണ് അറസ്റ്റിലായ അൻവർ. വെള്ളിയാഴ്ചയാണ് റജിലയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.
റജിലയുടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. അൻവറിന്റെ മർദ്ദനത്തെ തുടർന്നാണ് റജിലയുടെ ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
Post Your Comments