
ബെംഗളൂരു : കര്‍ണാടകയിലെ കുടകില്‍ ഭാര്യയുള്‍പ്പെടെ നാല് പേരെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. വയനാട് തിരുനെല്ലി സ്വദേശി ഗിരീഷ് ആണ് പിടിയിലായത്. ഭാര്യ നാഗി (30), മകള്‍ കാവേരി (5), നാഗിയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്.
കര്‍ണാടകയിലെ കൊലത്തോട് കാപ്പി തോട്ടത്തില്‍ ജോലിക്കെത്തിയതായിരുന്നു ഗീരിഷും കുടുംബവും. ഗിരീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായിരുന്നു. കൃത്യം നടക്കുന്ന ദിവസം പതിവുപോലെ തര്‍ക്കമുണ്ടായി.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഗീരീഷ് വാള്‍ ഉപയോഗിച്ച് നാഗിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് സാക്ഷിയായ മകളേയും നാഗിയുടെ മാതാപിതാക്കളേയും ഇയാള്‍ കുത്തിക്കൊന്നു. സംഭവശേഷം പ്രതി ഓടിരക്ഷപ്പെട്ടു. നാഗിയെയും മറ്റും കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വയനാട് തലപ്പുഴയില്‍ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Post Your Comments