
ഫ്‌ളാറ്റിനുള്ളില്‍ യുവതിയുടെ മൃതദേഹം: സമീപം പുരുഷ സുഹൃത്ത്
കൊല്‍ക്കത്ത: ഫ്‌ളാറ്റിനുള്ളില്‍ യുവതിയുടെ മൃതദേഹത്തോടൊപ്പം ഇരിക്കുകയായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റിയിലെടുത്തു. ബാറില്‍ ഡാന്‍സറായി ജോലി ചെയ്യുന്ന യുവതിയെ സ്വന്തം ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പുരുഷ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊല്‍ക്കത്ത ബഗൈതിയിലെ ദേശ്ബന്ധു നഗറിലുള്ള വാടക അപ്പാര്‍ട്ട്‌മെന്റിനുള്ളിലാണ് മനീഷ റോയ് എന്ന യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച പൊലീസ് കണ്ടെടുത്തത്. യുവതിയുടെ സുഹൃത്തായ യുവാവ് മൃതദേഹത്തിനടുത്ത് ഇരിക്കുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.
യുവതി മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചുവെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താന്‍ കെട്ടഴിച്ച് യുവതിയെ താഴെയിറക്കുകയായിരുന്നു എന്നുമാണ് യുവാവ് പറഞ്ഞത്. ഭുവനേശ്വറിലെ ബാറില്‍ ഡാന്‍സറായി ജോലി ചെയ്യുന്ന മനീഷ അടുത്തിടെയാണ് കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് തിരിച്ചെത്തിയത്. തിങ്കളാഴ്ച രാത്രി പുരുഷ സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments