Latest NewsKeralaNews

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് : 12 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

കൊച്ചി : പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസര്‍, എച്ച് ജംഷീര്‍, ബി ജിഷാദ്, അഷ്റഫ് മൗലവി, സിറാജുദ്ദീന്‍, അബ്ദുല്‍ ബാസിത്, അഷ്റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫര്‍, പി വിശാഖ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ നേരത്തേ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും കോടതി പറഞ്ഞു. ജാമ്യത്തിനെതിരെ എന്‍ഐഎ നല്‍കിയ ഹർജിയിലായിരുന്നു കോടതി നിരീക്ഷണം.

2022 ഏപ്രില്‍ 16നാണ് പാലക്കാട് ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് തൊട്ടടുത്തദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button