മുംബൈ: രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിത് എന്ന യുവതിയെ കൊലപ്പെടുത്തിയ ഇരുപതുകാരനായ വിദ്യാര്‍ഥിയെ ബാങ്കൂര് പോലീസ് അറസ്റ്റു ചെയ്തു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട മുസമില്‍ സെയ്ദിനെ കാണാന്‍ തിങ്കളാഴ്ച അന്ധേരിയിലെ ഫ്ളാറ്റിലെത്തിയതായിരുന്നു മാനസി. സംസാരത്തിനിടെ ഇരുവരും തമ്മിലുണ്ടായ കലഹത്തിനൊടുവില്‍ സെയ്ദ് മാനസിയുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ചു. അതിനു ശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കി.
മൃതശരീരം സ്യൂട്ട്കേസിനുള്ളിലാക്കി ടാക്സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്പേസില്‍ ഉപേക്ഷിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്കെന്ന് ടാക്സി ഓണ്‍ലൈനായി ബുക്ക് ചെയ്ത സെയ്ദിന്റെ ഈ പ്രവൃത്തിയില്‍ സംശയം തോന്നിയ ടാക്സി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാനസിയുടെ മൃതശരീരം കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുര്‍ന്ന പോലീസ് ഇയാളെ പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായും ചൊവ്വാഴ്ച ഇയാളെ കാടതിയില്‍ ഹാജരാക്കുമെന്നുംപോലീസ് അറിയിച്ചു.
Post Your Comments