കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അഹാന കൃഷ്ണ. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തില്‍ അഹാന തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് തന്റെ പിതാവ് പഠിപ്പിച്ചിരിക്കുന്നതെന്ന് അഹാന പറയുന്നു.
അഹാനയുടെ വാക്കുകൾ ഇങ്ങനെ;
‘ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ഞാന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാന്‍, അല്ലാതെ ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന്‍ ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ വളര്‍ന്നത് അല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്.
പൂമാല കെട്ടി ജീവിക്കുന്ന കുടുംബത്തിന് മീശ വിനീത് എന്നും ബാധ്യതയും നാണക്കേടും
വീട്ടില്‍ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോള്‍ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തില്‍ കയറ്റുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛന്‍ ഞങ്ങളെ എല്ലാവരെയും മരത്തില്‍ കയറ്റും. ഇക്വാലിറ്റിയിലാണ് ഞങ്ങള്‍ വളര്‍ന്നത്.’
Post Your Comments