ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainment

യുകെയുടെ മനോഹാരിതയിൽ ഒരു ഫാമിലി ത്രില്ലർ ഡ്രാമ: ‘ബിഗ് ബെൻ’, ടൈറ്റിൽ പുറത്തുവിട്ട് താരങ്ങൾ

കൊച്ചി: ബ്രയിൻട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോ അ​ഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ബി​ഗ് ബെൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ആന്റണി വർ​ഗീസ് (പെപ്പേ) എന്നിവർ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു. അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രജയ് കമ്മത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ്.

എൺപത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. അനുവിന്റെ ഭാര്യയായ ലൗവ്‍ലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷാ സാരം​ഗ്, ബേബി ഹന്ന, മുസ്തഫ തുടങ്ങിയവരും ഒട്ടനവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി ഒരുക്കിയ ‘ശുഭയാത്ര’: യൂട്യൂബിൽ റിലീസ് ചെയ്തു

ബികെ ഹരിനാരായണന്റെ വരികൾക്ക് കൈലാഷ് മേനോൻ സം​ഗീതം നൽകിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാ​ഗ്രഹണം. എഡിറ്റർ – റിനോ ജേക്കബ്, പശ്ചാത്തല സം​ഗീതം – അനിൽ ജോൺസൻ, സംഘടനം – റൺ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ – കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിനയൻ കെജെ, മാർക്കറ്റിം​ഗ് – കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button