MollywoodLatest NewsCinemaEntertainment

ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ് മൂന്നാം ദിനവും ട്രെൻഡിങ്ങിൽ 

പ്രേക്ഷകകരുടെ അഭ്യർത്ഥന പ്രകാരം രണ്ടാം ദിനം കേരളത്തിൽ മാത്രം നൂറിലധികം ലേറ്റ് നൈറ്റ് അഡിഷണൽ ഷോകൾ ഇപ്പോൾ തന്നെ ആഡ് ചെയ്തുകഴിഞ്ഞു

കൊച്ചി : കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനമായി പോലീസ് ഉദ്യോഗസ്ഥനായ ഹരിശങ്കർ മാറുമ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും ചിത്രത്തിന്റെ ടിക്കറ്റ് വില്പന ആദ്യ ദിനത്തെക്കാളും ഇരട്ടി വില്പനയിലേക്കു കുതിച്ചതായാണ് ഇതുവരെ ലഭിക്കുന്ന റിപ്പോട്ടുകൾ. പ്രേക്ഷകകരുടെ അഭ്യർത്ഥന പ്രകാരം രണ്ടാം ദിനം കേരളത്തിൽ മാത്രം നൂറിലധികം ലേറ്റ് നൈറ്റ് അഡിഷണൽ ഷോകൾ ഇപ്പോൾ തന്നെ ആഡ് ചെയ്തുകഴിഞ്ഞു.

നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയാണ് ഓഫീസർ ഓൺ ഡ്യൂട്ടി മൂന്നാം ദിനത്തിലേക്ക് കടക്കുന്നത്. കേരളത്തിലെ തന്നെ വലിയ തിയേറ്ററുകളായ എറണാകുളം കവിതയിലും തൃശ്ശൂരിലെ പ്രമുഖ തിയേറ്ററുകളായ രാഗം, ജോസ്, രാംദാസ് , കോഴിക്കോട് അപ്സര എന്നീ വലിയ തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുൾ ഷോകളുമായി മുന്നേരുകയാണ്. ആദ്യ ദിനം 190 തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 225 തിയേറ്ററുകളിലാണ് പ്രേക്ഷകരുടെ ആവശ്യ പ്രകാരം ചാർട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും ഹൗസ് ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയിൽ ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കുടുംബ പ്രേക്ഷർക്കും യുവാക്കൾക്കും തുടങ്ങി എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന ചിത്രമായി മാറുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടി. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ.

‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

കണ്ണൂർ സ്‌ക്വാഡിന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button