Latest NewsKeralaNews

‘ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ?’: അച്ഛൻ ജയിക്കുമെന്ന് അഹാന

കൊല്ലത്ത് കൃഷ്ണകുമാര്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും. കൃഷ്ണകുമാര്‍ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതിന് ശേഷമാണ് നടി അഹാനയും സഹോദരങ്ങളും മാധ്യമങ്ങളോട് സംസാരിച്ചത്. അച്ഛന്‍ നല്ലൊരു രാഷ്ട്രീയക്കാരനാണ്, അദ്ദേഹം ജയിക്കും എന്നാണ് അഹാന പറയുന്നത്.

‘നമുക്ക് ഇതൊക്കെ പുതിയ കാര്യങ്ങളാണല്ലോ, അതുകൊണ്ട് അച്ഛന്‍ എന്ത് ചെയ്യുന്നു, അച്ഛന്‍ എങ്ങനെ മാനേജ് ചെയ്യും എന്നൊക്കെ. വളരെ അനായാസമാണ് അച്ഛന്‍ കിട്ടിയ കൊല്ലം മണ്ഡലം കിട്ടിയ ചുരുക്കം സമയത്തിനുള്ളില്‍ മനസിലാക്കിയത്. അവിടെ പ്രധാനമായിട്ടുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കിയതും. അതൊക്കെ മനസലാക്കി നല്ല രീതിയിലാണ് അച്ഛന്‍ പ്രചരണങ്ങളൊക്കെ ചെയ്തത്. ഞാന്‍ മകള്‍ എന്ന നിലയ്ക്ക് അച്ഛന് വേണ്ടി പ്രവര്‍ത്തിച്ചു. ഞാന്‍ പൊളിറ്റിക്‌സ് ഒക്കെ ശ്രദ്ധിച്ച് മനസിലാക്കി വരുന്നതേയുള്ളു. എന്റെ അച്ഛന്‍ ഒരുപാട് ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ. അച്ഛന്‍ വളരെ നല്ലൊരു കാന്‍ഡിഡേറ്റ് ആണ്. പ്രചരണത്തില്‍ അച്ഛന്‍ വളരെ ആത്മാര്‍ത്ഥമായാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്. അതിലുപരിയായി അത് അച്ഛന്‍ എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ അച്ഛനില്‍ നല്ല രാഷ്ട്രീയക്കാരനുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു’, എന്നാണ് അഹാന പറയുന്നത്.

‘പണ്ട് ഒന്നും പൊളിറ്റിക്‌സിനെ കുറിച്ച് നമ്മക്ക് ആര്‍ക്കും അത്രക്കൊന്നും അറിയില്ല. ഇന്ന് സോഷ്യല്‍ മീഡിയ ഉള്ളതു കൊണ്ട് തന്നെ നമുക്ക് കൂടുതല്‍ അറിയാന്‍ പറ്റുന്നുണ്ട്. പൊളിറ്റിക്‌സില്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചാല്‍, എനിക്ക് വലിയ താല്‍പര്യമില്ല. എനിക്ക് ബിജെപി ഇത്തവണ കൂടുതല്‍ സീറ്റ് എടുക്കണമെന്ന് തന്നെയാണ്, അത് 300 ആണോ 400 ആണോ എന്ന സംശയം മാത്രമേയുള്ളു’, ദിയ പറഞ്ഞു.

‘അച്ഛന്‍ ജയിക്കണം എന്നാണ് പ്രതീക്ഷ. ഒത്തിരി ആള്‍ക്കാര് സ്‌നേഹം കാണിക്കുന്നുണ്ടായിരുന്നു. ജയിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു’ എന്നാണ് ഇഷാനി പ്രതികരിച്ചത്. അതേസമയം, കൃഷ്ണകുമാറിന് സംഭവിച്ച പരിക്കിനെ കുറിച്ചാണ് ഭാര്യ സിന്ധു കൃഷ്ണ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button