MollywoodLatest NewsKeralaCinemaNewsEntertainment

84 ദിവസത്തെ സുമതി വളവിന് പാക്കപ്പ് : അണിയറ പ്രവർത്തകർക്ക് സുമതി വളവിന്റെ ആദരം 

അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മേയ് എട്ടിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്‌

കൊച്ചി : പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സുമതി വളവിന്റെ ഷൂട്ടിങ്ങിന് പാക്കപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് ആണ് സുമതി വളവിന്റെ ഷൂട്ടിന് പാക്കപ്പ് ആയത്. സാധാരണ ലൊക്കേഷൻ പാക്കപ്പ് ലഹരി ആഘോഷങ്ങൾ ഒഴിവാക്കി സുമതി വളവിൽ ജോലി നോക്കിയ എല്ലാപേർക്കും വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും അധികം നൽകിയാണ് സുമതി വളവ് മാതൃക ആയത്.

“ഞാൻ മദ്യം ഉപേക്ഷിച്ചത് പോലെ തന്നെ പാക്കപ്പ് പാർട്ടിയിലെ മദ്യ സൽക്കാരവും ഉപേക്ഷിച്ച് അത്തരം ആഘോഷ തുക കൂടെ നിന്നവർക്ക് സന്തോഷത്തോടെ നൽകാനാണ് തീരുമാനിച്ചത്, ഈ സിനിമയോടൊപ്പം അവരുടെ ഓരോരുത്തരുടെയും കഷ്ടപ്പാട് ഉണ്ട്. അതിന്റെ ചെറിയ അംഗീകാരം മാത്രമാണ് ഞങ്ങളാൽ കഴിയുന്നതായി ചെയ്തത്” – നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു.

അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മേയ് എട്ടിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്‌. സുമതി വളവിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് നിർവഹിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് ഒരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ ഓൾ ഇന്ത്യ വിതരണം നിർവഹിക്കുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെ യു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ. ശങ്കർ പി വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്.

സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, ഫൈറ്റ് മാസ്റ്റേഴ്സ് : വിക്കി മാസ്റ്റർ, അഭിഷേക് മാസ്റ്റർ, മാഫിയാ ശശി ഡാൻസ് മാസ്റ്റേഴ്സ് : ദിനേശ് മാസ്റ്റർ, ഷെറീഫ് മാസ്റ്റർ, അയ്യപ്പദാസ്, ഗാനരചയിതാക്കൾ : ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ദിൻജിത്ത് പുത്തഞ്ചേരി, അഭിലാഷ് പിള്ളൈ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ , മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു,വി എഫ് എക്സ് : ഐഡന്റ് വി എഫ് എക്സ് ലാബ്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button