ErnakulamLatest NewsKeralaNattuvarthaNews

മു​ൻ​വൈ​രാ​ഗ്യം മൂലം യു​വാ​വി​നെ ക​ല്ലുകൊ​ണ്ട് ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : മധ്യവയസ്കൻ പിടിയിൽ

മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​കു​ന്നം കാ​വു​ങ്ക​ര ഉ​റ​വ​ക്കു​ഴി പു​ത്ത​ൻ​പു​ര​യി​ൽ ര​വി കു​ട്ട​പ്പ​നെ(54) യാ​ണ് അറസ്റ്റ് ചെയ്തത്

മൂ​വാ​റ്റു​പു​ഴ: യു​വാ​വി​നെ ക​ല്ലുകൊ​ണ്ട് ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ച സംഭവത്തിൽ ഒ​രാ​ൾ പി​ടി​യി​ൽ. മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​കു​ന്നം കാ​വു​ങ്ക​ര ഉ​റ​വ​ക്കു​ഴി പു​ത്ത​ൻ​പു​ര​യി​ൽ ര​വി കു​ട്ട​പ്പ​നെ(54) യാ​ണ് അറസ്റ്റ് ചെയ്തത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 16-ന് ​രാ​ത്രി​യി​ൽ വെ​ള്ളൂ​ർ​കു​ന്നം ബാ​റി​ന് സ​മീ​പം ആണ് കേസിനാസ്പദമായ സംഭവം. രവി ക​ടാ​തി സ്വ​ദേ​ശി​യാ​യ അ​രു​ണി​നെ ക​ല്ലുകൊ​ണ്ട് ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : കാ​ളി​യാറിൽ പൊലീസ് പരിശോധന : നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി, അറസ്റ്റ്

മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തിയിരുന്ന ഇയാൾ സം​ഭ​വ​ശേ​ഷം പെ​രുമ്പാ​​വൂ​ർ ഭാ​ഗ​ത്ത് വി​വി​ധയി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മറ്റൊരു പ്രതിയായ വെ​ള്ളൂ​ർ​കു​ന്ന​ത്ത് ലോ​ട്ട​റി വി​ൽ​പ്പ​ന സ്റ്റാ​ൾ ന​ട​ത്തി​പ്പു​കാ​ര​ൻ അനൂപ് ഒ​ളി​വി​ലാ​ണ്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യു​വാ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. അ​നൂ​പി​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ കെ.​കെ. രാ​ജേ​ഷ്, എ​എ​സ്ഐ​മാ​രാ​യ സി.​എം. രാ​ജേ​ഷ്, പി.​സി. ജ​യ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ബി​ബി​ൽ മോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നടത്തി രവിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button