
കാസര്‍കോട് : മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. മംഗലാപുരം മുല്‍ക്കി സ്വദേശി മുഹമ്മദ് ഷെരീഫാണ് മരിച്ചത്.
ഷെരീഫിന്റെ തലയിലും കൈയിലും വെട്ടേറ്റ പാടുകളുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളി സംഘത്തിന്റെ കേന്ദ്രമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
Post Your Comments