Latest NewsNewsIndia

എഐഎഡിഎംകെ എൻഡിഎയിൽ ചേർന്നു: തമിഴ് നാട്ടിൽ പുതിയ രാഷ്ട്രീയ മാറ്റം

2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുമെന്നു അമിത്ഷാ

ചെന്നൈ: തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ മാറ്റം. എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ ചേർന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. ഇപിഎസിന്റെ സാനിദ്ധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

നൈനാർ നാഗേന്ദ്രനെ തമിഴ്നാട് ബിജെപി പ്രസിഡന്റായി തെരഞ്ഞെടുത്തു. അണ്ണാമലൈയുടെ സംഘാടന ശേഷി ദേശീയ തലത്തിൽ ഉപയോഗിക്കുമെന്നു അഭിപ്രായപ്പെട്ട അമിത് ഷാ എടപ്പാടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും വ്യക്തമാക്കി.

തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിൽ എത്തും. സീറ്റ് വിഭജനം, മന്ത്രിസഭ രൂപീകരണം പിന്നീട് ചർച്ച ചെയ്യും. ഡിഎംകെയ്ക്ക് ആശയക്കുഴപ്പം വേണ്ട. ഭിന്ന നിലപാട് ഉള്ള വിഷയങ്ങളിൽ പൊതുമിനിമം പരിപാടി ഉണ്ടാക്കും. എടപ്പാടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button