IdukkiNattuvarthaLatest NewsKeralaNews

കാ​ളി​യാറിൽ പൊലീസ് പരിശോധന : നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി, അറസ്റ്റ്

ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​രി​മ്പ​ൻ​തൊ​ടി​യി​ൽ നൗ​ഷാ​ദ്, വേ​ലം​പ​റമ്പി​ൽ മോ​ഹ​ന​ൻ, പ​ച്ച​ക്ക​റി​ വ്യാ​പാ​രി പ​ള്ളി​മു​ക്കി​ൽ ഷി​നാ​ജ് എ​ന്നി​വ​രി​ൽ​ നി​ന്നാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങൾ പി​ടി​കൂ​ടി​യ​ത്

വ​ണ്ണ​പ്പു​റം: ടൗ​ണി​ലെ ക​ട​ക​ളി​ൽ കാ​ളി​യാ​ർ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെടുത്തു. ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​രി​മ്പ​ൻ​തൊ​ടി​യി​ൽ നൗ​ഷാ​ദ്, വേ​ലം​പ​റമ്പി​ൽ മോ​ഹ​ന​ൻ, പ​ച്ച​ക്ക​റി​ വ്യാ​പാ​രി പ​ള്ളി​മു​ക്കി​ൽ ഷി​നാ​ജ് എ​ന്നി​വ​രി​ൽ​ നി​ന്നാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

Read Also : യു​വ​തി​യെ​ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​ : മൂന്നുപേർക്കെതിരെ പരാതി, അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം

കാ​ളി​യാ​ർ എ​സ്ഐ കെ. ​സി​നോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ് സ​ത്താ​ർ, പി.​കെ. സു​നി​ൽ, ടി.​എം. അ​ൻ​സാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പ​രി​ശോ​ധ​ന. സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യുടെ അടിസ്ഥാനത്തിലായിരുന്നു പ​രി​ശോ​ധ​ന.

അ​റ​സ്റ്റി​ലാ​യ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button