
വിവാഹിതയായ യുവതിയെ കാമുകന്മാരിലൊരാൾ കൊലപ്പെടുത്തി. മറ്റൊരു കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം യുവതി നിരസിച്ചതോടെയാണ് യുവാവ് കാമുകിയെ കുത്തിക്കൊന്നത്. ഗുഡ്ഗാവിന് സമീപത്തെ ബിനോള ഗ്രാമത്തിലാണ് സംഭവം. നീലം എന്ന ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ കാമുന്മാരിൽ ഒരാളായ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിനോള ഗ്രാമത്തിലാണ് നീലവും ഭർത്താവും താമസിച്ചിരുന്നത്. ഇരുവരും ഗ്രാമത്തിൽ തന്നെ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയ നീലത്തിൻറെ ഭർത്താവ് കാണുന്നത് വീട്ടിൽ കുത്തേറ്റ് മരിച്ച് കിടക്കുന്ന ഭാര്യയെയാണ്. മരണ വിവരമറിഞ്ഞെത്തിയ പോലീസിനോട് നീലത്തിൻറെ ഭർത്താവ് പറഞ്ഞത് അസാധാരണവും സങ്കീർണ്ണവുമായ ഒരു പ്രണയ കഥയാണ്.
ഭാര്യയ്ക്ക് രണ്ട് കാമുകന്മാരുണ്ടെന്നാണ് ഭർത്താവ് പൊലീസിനോട് വെളിപ്പെടുത്തിയത്. വിനോദ്, സൂധീർ എന്നീ രണ്ട് പേരോട് യുവതിക്ക് പ്രണയമായിരുന്നു. തിങ്കളാഴ്ച നീലത്തിൻറെ വീട്ടിൽ വിനോദ് എത്തി. സൂധീറുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറണമെന്ന് ഇയാൾ കാമുകിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കാൻ യുവതി തയ്യാറായില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ യുവതിയുടെ ഭർത്താവും വീട്ടിലെത്തി. ഭർത്താവിന്റെ സാന്നിധ്യത്തിൽ തന്നെ യുവതി തന്റെ കാമുകനുമായുള്ള വഴക്ക് തുടർന്നു. സുധീറിനെ ഒഴിവാക്കാനാകില്ല എന്നായിരുന്നു യുവതിയുടെ നിലപാട്.
നീലം വിനോദിനോട് വീട്ടിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, നീലം തന്നെ ഒഴിവാക്കുകയാണെന്ന് സംശയിച്ച വിനോദ് അടുക്കളയിൽ ഇരുന്ന കറിക്കത്തി കൊണ്ട് നീലത്തിൻറെ വയറ്റിൽ കുത്തുകയായിരുന്നു. പിന്നാലെ വിനോദ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. നീലത്തെ ഭർത്താവ് ആശുപത്രിയിലെത്തിച്ചെങ്കിലും അവർ മരിച്ചിരുന്നു. പിന്നാലെ ഉത്തർപ്രദേശ് ഷാജഹാൻപൂർ ജില്ലയിലെ കാണ്ഡ്വാചക് ഗ്രാമവാസിയായ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു.
Post Your Comments