
വിഷുവിനു പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായ ബസൂക്ക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി ചിത്രത്തില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ചും തിയറ്ററില്‍ ലഭിച്ച കൈയടികളെക്കുറിച്ചും പങ്കുവച്ചത് ശ്രദ്ധനേടുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷിന്‍റെ പ്രതികരണം.
“അങ്ങനെ മമ്മൂട്ടിയുടെ ബസൂക്കയില്‍ അഭിനയിക്കാന്‍ പറ്റി. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. ആറാട്ടണ്ണന്‍ വന്നത് എല്ലാവരും ആഘോഷിക്കുകയാണ്. എന്നെ വിമര്‍ശിച്ചവരോടോ കളിയാക്കിയവരോടോ എനിക്ക് യാതൊരു ദേഷ്യവും ഇല്ല. സ്നേഹം മാത്രമേ ഉള്ളൂ. എനിക്ക് പടം ഇഷ്ടപ്പെട്ടു. മമ്മൂക്കയുടെ പെര്‍ഫോമന്‍സ് ഉഗ്രനാണ്. റിവ്യൂവേഴ്സ് ഒക്കെ എന്നെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. വളരെ സന്തോഷം. ഞാന്‍ തന്നെ എന്‍റെ മുഖം കണ്ട് ചിരിച്ചുപോയി. എന്തുകൊണ്ട് ആളുകള്‍ ചിരിക്കുന്നു എന്ന് മനസിലായി. ഒന്നും പ്ലാന്‍ ചെയ്തതല്ല, ഇങ്ങനെ സംഭവിച്ചതാണ്. എല്ലാം ഒരു ലക്ക് ആണ്. വളരെ സന്തോഷം തോന്നുന്നു. പടം നന്നായിട്ട് പോകട്ടെ. ഒരുപാട് നാളിന് ശേഷം സന്തോഷിക്കാന്‍ പറ്റി. ഒരുപാട് പ്രശ്നങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് അഭിനയത്തേക്കാള്‍ താല്‍പര്യം റിവ്യൂ തന്നെയാണ്. എന്നെ കാണിച്ചപ്പോള്‍ ഭയങ്കര കൈയടി ആയിരുന്നു. തിയറ്റര്‍ കുലുങ്ങി എന്നാണ് പറയുന്നത്”, സന്തോഷ് വര്‍ക്കി പറഞ്ഞു.
Post Your Comments