
നോയിഡ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്താല്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭര്‍ത്താവ്. നോയിഡയിലെ സെക്ടര്‍ 15-ല്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. നൂറുള്ള ഹൈദര്‍(55) എന്നയാളാണ് ഭാര്യ അസ്മാ ഖാനെ(42) കൊലപ്പെടുത്തിയത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു അസ്മ. നോയിഡയിലെ സെക്ടര്‍ 62-ലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
Read Also: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
ബിഹാര്‍ സ്വദേശിയായ നൂറുള്ള എഞ്ചിനീയറിങ് ബിരുദധാരിയാണെങ്കിലും തൊഴില്‍രഹിതനാണ്. 2005-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഒരു മകനും മകളുമാണ് ഇരുവര്‍ക്കുമുള്ളത്. മകനാണ് കുറ്റകൃത്യം നടന്നകാര്യം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫോറന്‍സിക് വിദ്ഗധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും നൂറുള്ള ഹൈദറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ഇന്ന് രാവിലെ ദമ്പതികളുടെ മകളാണ് സംഭവത്തെക്കുറിച്ച് തന്നെ അറിയിച്ചതെന്നും അവര്‍ ദിവസങ്ങളോളം വഴക്കിട്ടിരുന്നുവെന്നും ബന്ധു പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments