![](/wp-content/uploads/2023/01/brinda-karat.jpg)
തിരുവനന്തപുരം: ആർഎസ്എസിന്റെ അജണ്ടയാണ് ലവ് ജിഹാദ് എന്നും ഭരണ സംവിധാനവും രാഷ്ട്രീയവും ഇതിനായി ഉപയോഗിക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തവെയാണ് ബൃന്ദാ കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
ലവ് ജിഹാദ് കോലാഹലങ്ങൾ ഇല്ലാത്തതിനാലാണ് തന്‍റെ പൂർവികർ ഒന്നിച്ചതെന്നും വർഷങ്ങൾക്ക് മുൻപ് ലവ് ജിഹാദ് കോലാഹലങ്ങൾ ഉണ്ടായിരുന്നെങ്കിൽ താനുണ്ടാവില്ലായിരുന്നുവെന്നും നര്‍ത്തകിയും ആക്റ്റിവിസ്റ്റുമായ മല്ലികാ സാരാഭായ് വ്യക്തമാക്കി.
പ്രണയവും ജിഹാദും രണ്ടാണ്, സ്വമേധയാ മതം മാറുകയാണെങ്കിൽ അതിനെ എതിർക്കാൻ നിങ്ങൾക്കെന്താണ് അവകാശം: ഒവൈസി
തന്‍റെ മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും അങ്ങനെയാണെന്നും മക്കളോട് മറ്റു വിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കരുതെന്ന് മാതാപിതാക്കള്‍ പറയരുതെന്നും മല്ലികാ സാരാഭായ് കൂട്ടിച്ചേർത്തു.
Post Your Comments