KeralaLatest NewsNews

ലൗ ജിഹാദ് : മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടുവെന്ന് പിസി ജോർജ്

ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണമെന്നും പിസി ജോർജ്

പാല : മുസ്ലീം വിദ്വേഷപ്രസംഗത്തിൽ ജാമ്യം ലഭിച്ചെങ്കിലും വീണ്ടും വിവാദ പ്രസംഗവുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. ലൗ ജിഹാദിലൂടെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടുവെന്ന് പിസി ജോർജ് പറഞ്ഞു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നും ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണമെന്നും പിസി ജോർജ് പറയുന്നു.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ടെന്നും അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാമെന്നും പക്ഷേ പറയുന്നില്ലെന്നും പിസി പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്.

ജനുവരി ആറിനാണ് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പോലീസ് മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തി കേസെടുത്തത്. ഈ കേസിൽ കർശനമായ ഉപാധികളോടെയാണ് പിസി ജോർജിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button