ന്യൂഡൽഹി: മുസ്‌ലിം പരാമർശ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസിൽ പരാതി നൽകി സിപിഎം. പ്രധാനമന്ത്രിയുടെ പ്രസംഗം സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് ഡൽഹി പൊലീസിന് പരാതി നൽകിയത്. എന്നാൽ, പരാതി സ്വീകരിക്കാൻ ഡൽഹി പോലീസ് വിസമ്മതിച്ചുവെന്ന് സിപിഐഎം പറയുന്നു. തുടർന്ന് ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറിയെന്നും സിപിഐഎം തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിൽ കുറിച്ചു.
Post Your Comments