
തൊടുപുഴ: ലൗ ജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. പിസി ജോര്‍ജ് നടത്തുന്നത് കള്ള പ്രചാരണമാണെന്നും കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് തൊടുപുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരു മത വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും മനഃപൂര്‍വമുള്ള കലാപത്തിനുള്ള ആഹ്വാനമാണെന്നും പരാതിയില്‍ പറയുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, മനഃപൂര്‍വമുള്ള കലാപ ആഹ്വാനം, ഒരു മത വിഭാഗത്തെ സമൂഹത്തില്‍ ഒറ്റപ്പെടുത്തല്‍, മനഃപൂര്‍വ്വം കള്ളം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
മീനച്ചില്‍ താലൂക്കില്‍ മാത്രം 400 ഓളം പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടമായെന്നു പാലായില്‍ നടന്ന കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പിസി ജോര്‍ജ് അഭിപ്രായപ്പെട്ടത്.
Post Your Comments