Latest NewsKeralaNews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പരാതിപ്പെട്ടാല്‍ മാത്രം കേസ് എടുക്കും: ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: മലയാളത്തിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ തുടര്‍ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പിന്തുണ. ഹേമ കമ്മിറ്റി ഒരു ജുഡീഷ്യല്‍ കമ്മിറ്റിയല്ലെന്നും അതിനാല്‍ പരാതികള്‍ വരാതെ സര്‍ക്കാരിന് കേസ് എടുക്കാന്‍ സാധിക്കില്ലെന്നുമുളള സര്‍ക്കാര്‍ നിലപാട് ബൃന്ദ കാരാട്ട് ആവര്‍ത്തിച്ചു. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

Read Also: പൊലീസ് വാഹനത്തിന് നേരെ ആക്രമണം: 11 പൊലീസുകാര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ ബഷീര്‍ ഷാറിന്റെ സംഘം

‘സിനിമാ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെ കുറിച്ച് പഠിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഇന്ത്യയ്ക്ക് ആകെ മാതൃകാപരമാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. പരാതി നല്‍കിയാല്‍ മാത്രമേ നടപടിയുണ്ടാകൂ. ഏതെങ്കിലും ഒരു സ്ത്രീയെങ്കിലും തീര്‍ച്ചയായും പരാതിയുമായി മുന്നോട്ടുവരണം. ബംഗാളി നടി ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി പരാതി കൊടുക്കാനായി ആരെങ്കിലും അവരെ സമീപിക്കണം. വളരെ ധൈര്യപൂര്‍വ്വം അവര്‍ സംസാരിച്ചു. പരാതി കൊടുത്തു കഴിഞ്ഞാല്‍ നടപടി ഉണ്ടാകും’, ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button