ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ രാഷ്ട്രീയപ്പോര് കടുക്കുന്നു. കൊലപാതകം ലൗ ജിഹാദാണെന്ന ആരോപണം മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചതിനെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയായുധമാക്കുകയാണ് ബിജെപി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹുബ്ബള്ളി ധാര്‍വാഡ് മേഖലയില്‍ മുസ്ലിം സംഘടനകള്‍ ബന്ദ് ആചരിക്കുകയാണ്.
ഹുബ്ബള്ളിയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജന്‍ ഹിരേമഠിന്റെ മകളാണ് കൊല്ലപ്പെട്ട നേഹ ഹിരേമഠ്. കൊലപാതകത്തിന് പിന്നില്‍ ലൗ ജിഹാദാണെന്നും ഗൂഢാലോചനയുണ്ടെന്നും നേഹയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. പ്രതിയായ ഫയാസിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് കരുതുന്ന നാല് യുവാക്കളുടെ പേര് അടക്കം അന്വേഷണസംഘത്തിന് നല്‍കിയെങ്കിലും അവരെ അറസ്റ്റ് ചെയ്തില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങളെ ലൗ ജിഹാദെന്ന പദത്തില്‍ കൊണ്ട് ചെന്ന് കെട്ടരുതെന്ന് ഇതേക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. ഇതിനെ രാഷ്ട്രീയായുധമാക്കുകയാണ് ബിജെപി. ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ തന്നെ നേഹയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ജെ പി നദ്ദ ആവശ്യപ്പട്ടു.
Post Your Comments