Latest NewsNewsIndia

നേഹയുടെ കൊലയ്ക്ക് പിന്നാലെ മറ്റൊരു പെണ്‍കുട്ടിക്ക് നേരെയും ആക്രമണം: അഫ്താബ് അറസ്റ്റില്‍

 

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ നേഹ ഹിരേമത്ത് ലൗജിഹാദ് കൊലപാതകത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മറ്റൊരു പെണ്‍കുട്ടിക്ക് നേരെയും ആക്രമണം. കര്‍ണാടകയിലാണ് സംഭവം. നേഹയുടെ കൊലപാതകം ഭയപ്പെടുത്തിയതോടെ സൗഹൃദ ബന്ധത്തില്‍ നിന്ന് പിന്മാറിയ ഹിന്ദു പെണ്‍കുട്ടിയെ ഇതരമതസ്ഥനായ യുവാവ് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പഴക്കച്ചവടക്കാരനായ അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also: കറി മസാലകളില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

സഹപാഠിയായ മുസ്ലീം പെണ്‍കുട്ടി മുഖേനയാണ് യുവതി അഫ്താബിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. ഒടുവില്‍ പരിചയത്തിലായപ്പോള്‍ ഇയാള്‍ നിരവധി സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് നല്‍കി. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. എന്നാല്‍ നേഹ ഹിരേമത്തിന്റെ കൊലപാതകം അറിഞ്ഞതോടെ ഭയപ്പാടിലായ പെണ്‍കുട്ടി അഫ്താബിനെ സംശയിച്ചു. യുവാവുമായുള്ള എല്ലാവിധ ബന്ധവും അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. ഇക്കാര്യം അഫ്താബിനെ വിളിച്ചറിയച്ചതോടെ, നേരത്തെ നല്‍കിയ സമ്മാനങ്ങള്‍ യുവാവ് തിരികെ ആവശ്യപ്പെട്ടു.

സമ്മാനങ്ങള്‍ തിരികെ നല്‍കുന്നതിനായി അഫ്താബിനെ കാണാന്‍ പെണ്‍കുട്ടി എത്തിയപ്പോഴാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചത്. പട്ടാപ്പകല്‍ തെരുവില്‍ വച്ചായിരുന്നു ആക്രമണം. ശേഷം ഇയാള്‍ സമ്മാനങ്ങള്‍ റോഡില്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ അഫ്താബ് ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിപോക്കരാണ് രക്ഷകരായി എത്തിയത്. ഇവര്‍ അഫ്താബിനെ പിടിച്ചുമാറ്റുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. അഫ്താബിന്റെ കൈവശം കത്തിയുണ്ടായിരുന്നതായും പിന്നീട് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button