CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie GossipsMovie Reviews

അഭിനയ മികവിന്റെ പോരാട്ടവുമായി ബിജു മേനോനും ഗുരു സോമസുന്ദരവും: ‘നാലാം മുറ’ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു

കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ക്രിസ്മസ് റീലീസായി ചിത്രം ഡിസംബർ 23 ന് തീയേറ്ററുകളിൽ എത്തും. ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ആകാംഷയും കൗതുകവും ഉണർത്തുന്ന നിമിഷങ്ങൾ നിറഞ്ഞ ചിത്രത്തിന്റ ട്രെയ്‌ലർ വൈറൽ ആയി കഴിഞ്ഞു.

സസ്പെൻസ് ത്രില്ലർ ജോണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നീ മികച്ച താരങ്ങൾക്ക് വളരെയധികം പെർഫോം ചെയ്യാനുള്ള സിനിമയാകും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

യുവതിയെ ക്രൂര പീഡനത്തിനിരയാക്കി 80 പവന്‍ സ്വര്‍ണവും 40 ലക്ഷത്തിലേറെ രൂപയും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി

സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.

യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ബിസിനസ് രംഗത്ത് കോടികളുടെ നിക്ഷേപവുമായി മഹീന്ദ്ര, ലക്ഷ്യം ഇതാണ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്, സംഗീതം – കൈലാസ് മേനോൻ, പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടർ – അഭിലാഷ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ, വാർത്താപ്രചരണം –
വാഴൂർ ജോസ്, ജിനു അനിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button