ബിസിനസ് രംഗം കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. റിപ്പോർട്ടുകൾ പ്രകാരം, പൂനെയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് മുതൽ എട്ട് വർഷം വരെ സമയമെടുത്താണ് നിക്ഷേപങ്ങൾ നടത്തുക.
എക്സ്യുവി 700 ഇവി മോഡൽ ഉൾപ്പെടെ, കമ്പനിയുടെ Born electric vehicle വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളും പൂനെയിലുള്ള പ്ലാന്റിൽ നിർമ്മിക്കുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മഹീന്ദ്ര കോടികളുടെ നിക്ഷേപം നടത്തുന്നത്.
Also Read: ജലദോഷത്തിന് പരിഹാരം കാണാൻ പനിക്കൂര്‍ക്ക
പുതിയ ഇവി മോഡലുകൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി ആഗോള തലത്തിൽ ധനസമാഹരണം നടത്താനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്. ഏകദേശം 250 മില്യൺ ഡോളർ മുതൽ 500 മില്യൺ ഡോളർ വരെയാണ് സമാഹരിക്കുക.
Post Your Comments