കോട്ടയം: കോട്ടയം തെള്ളകത്ത് പോളിയോ ബാധിച്ച യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത ഭര്‍ത്താവ് മുങ്ങി. 80 പവനോളം സ്വര്‍ണവും 40 ലക്ഷത്തിലേറെ രൂപയും ഭര്‍ത്താവ് തട്ടിയെടുത്തെന്നാണ് 30 കാരിയുടെ പരാതി. ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യറായിട്ടില്ലെന്നും യുവതി ആരോപിച്ചു.
Read Also: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിന്റെ മരണം കൊലപാതകം: പിന്നിൽ കാമുകൻ ബഷീർ
ചക്ര കസേരയിലാണ് രണ്ട് വയസ് മുതല്‍ ഷിയാ എന്ന പെണ്‍കുട്ടിയുടെ ജീവിതം. നാഗര്‍കോവിലില്‍ നിന്ന് മുണ്ടക്കയത്തേക്ക് കുടിയേറി പാര്‍ത്തതാണ് ഷിയയും കുടുംബവും. ജന്മനാ പോളിയോ ബാധിതയായ ഷിയയെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് നാഗര്‍കോവില്‍ സ്വദേശിയായ ആന്‍ഡ്രൂ സ്പെന്‍സര്‍ 2015-ല്‍ വിവാഹം കഴിച്ചത്. വിവാഹ ശേഷം മാതാപിതാക്കള്‍ ഷിയയ്ക്ക് നല്‍കിയ സ്വത്തിലും സ്വര്‍ണത്തിലും മാത്രമായി ഭര്‍ത്താവിന്റെ കണ്ണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് നിരന്തരം ശാരീരികമായി പീഡനത്തിനിരയാക്കിയതായും യുവതി പറഞ്ഞു. തന്റെ മുന്നില്‍ വെച്ച് മറ്റ് സ്ത്രീകളുമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ഥിതി വരെയുണ്ടായതായും 30-കാരി പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിലാണ് തെള്ളകത്തെ ഫ്ളാറ്റില്‍ ഷിയയെ ഉപേക്ഷിച്ചത്. കൈയിലുണ്ടായിരുന്ന 80 പവനോളം സ്വര്‍ണവും 40 ലക്ഷം രൂപയും തട്ടിയെടുത്ത ശേഷമാണ് ഭര്‍ത്താവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
കേവലം ഗാര്‍ഹിക പീഡന കേസിനപ്പുറം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇപ്പോളും തയ്യാറായിട്ടില്ല. തുടര്‍ന്ന് യുവതി കോട്ടയം എസ്പിക്ക് മുന്നില്‍ നേരിട്ടെത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
Post Your Comments