KeralaLatest NewsNews

‘നാരായണീന്റെ മൂന്നാണ്മക്കൾ’ ട്രെയിലർ ചൊവ്വാഴ്ച മമ്മൂട്ടി പുറത്തിറക്കും

ഫെബ്രുവരി 7 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നർമ്മം ചാലിച്ച് ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നാളെ മമ്മൂട്ടി പുറത്തിറക്കും. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ട്രെയ്‍ലര്‍ പുറത്തെത്തും.

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിലാണ് നാരായണീന്‍റെ മൂന്നാണ്മക്കള്‍ ഒരുങ്ങുന്നത്. ഫെബ്രുവരി 7 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി.

തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻപുറത്തെ തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢി നിറഞ്ഞതുമായ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button